Latest NewsNewsInternational

യു എസ് വെടിവെയ്പ്പ് : മരണ സംഖ്യ ഉയരുന്നു: നൂറിലേറെ പേർക്ക് പരിക്ക്

ലാസ്വേഗാസ്: അമേരിക്കയിലെ ലാസ്വേഗാസില്‍ ചൂതാട്ട കേന്ദ്രത്തിലും സംഗീത നിശയ്ക്കുമിടെയുണ്ടായ വെടിവയ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തില്‍ നടക്കുന്ന സംഗീത പരിപാടിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്. തോക്കുധാരികളായ രണ്ട് അക്രമികളാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മന്‍ഡാലയ് ബേ ഹോട്ടലില്‍ തുറന്ന വേദിയില്‍ തയ്യാറാക്കിയ സ്ഥലത്തായിരുന്നു സംഗീത നിശ നടന്നത്. നിരവധി കലാകാരന്മാര്‍ സ്റ്റേജില്‍ ​പരിപാടി അവതരിപ്പിക്കുന്നതിനിടെ അക്രമി തലങ്ങും വിലങ്ങളും വെടിയുതിര്‍ക്കുകയായിരുന്നു. വെടിശബ്ദം കേട്ടതോടെ കാണികള്‍ ഭയചകിതരായി നിലവിളിച്ചു കൊണ്ട് സുരക്ഷിതസ്ഥാനം തേടി തലങ്ങും വിലങ്ങും പാഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തു വീണും ചവിട്ടേറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്.

പരിക്കേറ്റവര്‍ സഹായത്തിനായി അലറി വിളിക്കുന്നതും കേള്‍ക്കാമായിരുന്നു. പൊലീസ് നടത്തിയ പ്രതിരോധത്തില്‍ ഒരു അക്രമിക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് ക്ലബ്ബ് ഒഴിപ്പിച്ചു. അക്രമികളെ കീഴ്പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ആക്രമികള്‍ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആക്രമണം നടന്ന മാന്‍ഡലെ ബേ ഹോട്ടലിന് സമീപമാണ് മക് കാരന്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മക് കാരന്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനിരുന്ന ചില വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button