CinemaMollywoodLatest NewsNews

‘ സ്വച്ഛതാ കി സേവ’ യില്‍ പങ്കാളിയായി മോഹൻലാൽ

പ്രധാന മന്ത്രി നരേന്ദ്ര മോദി ആവിഷ്‌ക്കരിച്ച ‘സ്വച്ഛതാ കി സേവ’ പദ്ധിതിയുടെ ഭാഗമായി മോഹൻലാൽ ശുചിത്വ പരിപാടിയിൽ പങ്കെടുത്തു.തിരുവനന്തപുരത്തെ ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ മോഹൻലാൽ ഫാന്‍സ് അസോസിയേഷനും ഐ.എം.എയും കെ.ജി.എം.ഒ.എ യും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ പരിപാടിയിലാണ് താരം പങ്കാളിയായത്.

ശുചിത്വ പരിപാലനത്തിനായി ജാഗ്രത പുലർത്തണമെന്നും അതിനായി സമയം ചിലവഴിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു.മാത്രമല്ല ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ മോഹൻലാൽ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു .പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം നന്ദി പറഞ്ഞതിന് ശേഷമാണ് താരം മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button