CricketLatest NewsSports

ടെസ്റ്റ് ക്രിക്കറ്റ് ; ദയനീയ പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്

പോച്ചെഫ്സ്ട്രൂം: ടെസ്റ്റ് ക്രിക്കറ്റ് ദയനീയ പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 33 റണ്‍സിനാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 424 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയുടെ ശ്കതമായ ബൗളിങ്ങിന് മുൻപിൽ പിടിച്ച് നിൽക്കാനാവാതെ 90 റണ്‍സിന്  പുറത്തായി. നാല് വിക്കറ്റ് നേടിയ സ്പിന്നർ കേശവ് മഹാരാജാ, മൂന്ന് വിക്കറ്റുകൾ നേടിയ റബാഡ, രണ്ടു വിക്കറ്റുകൾ നേടിയ മോണി മോർക്കൽ എന്നിവരാണ് ബംഗ്ലാദേശിനെ തകർത്തത്. 32 റണ്‍സ് നേടിയ ഇമുറുൾ ഖയസാണ് ബംഗ്ലാദേശ് നിരയിലെ ടോപ്പ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ച ഓപ്പണർ ഡീൻ എൽഗാറാണ് (199) മാൻ ഓഫ് ദ മാച്ച്.

സ്കോർ: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 496/3 ഡിക്ലയേർഡ്, രണ്ടാം ഇന്നിംഗ്സ് 247/6 ഡിക്ലയേർഡ്. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 320, രണ്ടാം ഇന്നിംഗ്സ് 90.

shortlink

Related Articles

Post Your Comments

Related Articles


Back to top button