KeralaLatest News

പ്രിഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ച് ജയിലില്‍ ദിലീപിനെ സ്വീകരിക്കാന്‍ എത്തിയ ആരാധകര്‍

കൊച്ചി ; പ്രിഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ച് ജയിലില്‍ ദിലീപിനെ സ്വീകരിക്കാന്‍ എത്തിയ ആരാധകര്‍. ദിലീപിന് സിന്ദാബാദ് വിളിക്കുന്നതിനൊപ്പമാണ് പ്രിഥ്വിരാജേ മൂരാച്ചീ, നിന്നെ പിന്നെ കണ്ടോളാം എന്ന മുദ്രാവാക്യം വിളിച്ച് ആരാധകർ രംഗത്തെത്തിയത്. പ്രിഥ്വിരാജിനെതിരെ കടുത്ത പ്രതിഷേധമാണ്  ദിലീപ് ഫാന്‍സിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

85 ദിവസത്തെ ജയില്‍ വാസത്തിനൊടുവിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനെ  ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകർ പടക്കം പൊട്ടിച്ചാണ് സ്വീകരിച്ചത്. പുറത്തിറങ്ങിയ ദിലീപ് ആരാധകര്‍ക്കു നേരെ കൈവിശുകയും കൈകൂപ്പി അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ ദീലിപിന്റെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ ദിലീപ് കൂട്ടാക്കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button