Latest NewsNewsInternational

പ്രശസ്ത സംഗീതജ്ഞന്‍ ടോം പെറ്റി അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ ടോം പെറ്റി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. പാട്ടുകാരന്‍, ഗാനരചയിതാവ്, വാദ്യോപകരണ വിദ്വാന്‍, പ്രൊഡ്യൂസര്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടോമിന്റേതായി നിരവധി ഹിറ്റുകളാണുള്ളത്.

അബോധാവസ്ഥയില്‍ കാണപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളാണ് ടോമിന്റെ മരണവിവരം സ്ഥിരീകരിച്ചത്. 1950 ഒക്ടോബര്‍ 20 ന് ഫ്ളോറിഡയില്‍ ജനിച്ച ടോം, നന്നേ ചെറുപ്രായത്തില്‍ തന്നെ സംഗീത ലോകത്തേക്ക് ചുവടുവെച്ചു. അമേരിക്കന്‍ ഗേള്‍, ബ്രേക്ക് ഡൗണ്‍, ഫ്രീ ഫോളിന്‍, ലേണിംഗ് ടു ഫ്ളൈ ആന്‍ഡ് റെഫ്യൂജീ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ദ ഹാര്‍ട്ട് ബ്രേക്കേഴ്സ് എന്ന ബാന്‍ഡും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button