Latest NewsKeralaNews

കടിച്ചു പരിക്കേല്‍പ്പിച്ച കുറുക്കനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അടിച്ചുകൊന്നു

കൊണ്ടോട്ടി: സ്‌കൂളിലേക്ക് പോകുന്നതിനിടെ തന്നെ കടിച്ച് പരിക്കേൽപ്പിച്ച കുറുക്കനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അടിച്ചുകൊന്നു. കുഴിമണ്ണ ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ മൈലാംപാറ സ്വദേശി അശ്വിനെയാണ് കുറുക്കൻ ആക്രമിച്ചത്.

കാല്‍മുട്ടിന് കടിയേറ്റിട്ടും അശ്വിൻ കുറുക്കനെ അടിച്ചും തൊഴിച്ചും കീഴ്‌പ്പെടുത്തി. ബഹളംകേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും കുറുക്കന്‍ ചത്തിരുന്നു. കരാട്ടെ അഭ്യാസിയായ അശ്വിൻ ഇപ്പോൾ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശു​പത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button