CinemaLatest NewsNewsBollywood

രൺബീർ കപൂറിന്റെ ‘ആനിമൽ’: ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

രൺബീർ കപൂർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ആനിമൽ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ. സന്ദീപ് റെഡ്‌ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ’ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തുവിട്ടത്. രക്തം പുരണ്ട് കൈയിൽ ഒരു കോടാലിയുമായാണ് നടൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ‘അർജുൻ റെഡ്‌ഡി’ എന്ന സൂപ്പർഹിറ് ചിത്രത്തി ശേഷം സന്ദീപ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ആനിമലിന്.

ആക്ഷനും ഇമോഷനും പ്രാധാന്യം നൽകിയാണ് സന്ദീപ് റെഡ്ഡി വംഗ ചിത്രം ഒരുക്കുന്നത്. രൺബീറിന്റെ വ്യത്യസ്തമായ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. മാസ് മസാല ചിത്രങ്ങളിൽ നടൻ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ബോളിവുഡിലെ നടന്റെ വ്യത്യസ്ത പരീക്ഷണമാകും ‘അനിമൽ’ എന്നാണ് ആരാധകർ പറയുന്നത്.

രൺബീറിനും രശ്മിക മന്ദാനക്കുമൊപ്പം അനിൽ കപൂറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കബീർ സിങ്ങിന് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ആനിമൽ. സന്ദീപ് റെഡ്ഡി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read Also:- തിരുവനന്തപുരത്തെ യുവസംവിധായികയുടെ മരണം കൊലപാതകം? കഴുത്തുഞെരിഞ്ഞ നിലയില്‍, അടിവയറ്റില്‍ ക്ഷതം, ആന്തരികാവയവങ്ങൾ തകർന്നു

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം ആഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും. ടി സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button