Latest NewsNewsTechnology

149 രൂപയ്ക്ക് ജിയോയുടെ കിടിലം ഓഫര്‍

ജിയോ വീണ്ടും ഉപഭോക്താക്കളെ കൈയ്യിലെടുക്കുന്നു. 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 300 എസ്എംഎസും നല്‍കുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനാണ് 149 രൂപയുടേത്. എന്നാല്‍ ഇനിമുതല്‍ 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. 28 ദിവിസമാണ് പ്ലാന്‍ കാലാവധി.

2ജിബി ഡാറ്റ വരെ മാത്രമേ 4ജി വേഗതയില്‍ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. 2ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ കുറഞ്ഞ വേഗതയിലായിരിക്കും പിന്നീട് ഡാറ്റ ഉപയോഗിക്കാനാവുക. സാധാരണ ജിയോയില്‍ 128 കെബിപിഎസ് വരെയാണ് വേഗത കുറയാറുള്ളത്. എന്നാല്‍ 149 രൂപയുടെ റീച്ചാര്‍ജില്‍ 64 കെബിപിഎസ് എന്ന കുറഞ്ഞ വേഗതയിലാവും 2ജിബി ഡാറ്റ ഉപയോഗത്തിന് ശേഷം ഇന്റര്‍നെറ്റ് ലഭിക്കുക.

ജിയോയുടെ 96 രൂപയുടെ മറ്റൊരു ഓഫറില്‍ അണ്‍ലിമിറ്റഡ് കോളും, എസ്എംഎസും പ്രതിദിനം 1ജിബി ഇന്റര്‍നെറ്റും ഏഴ് ദിവസത്തെ കാലപരിധിയില്‍ ലഭിക്കും. 1ജിബി ഉപയോഗിച്ച് കഴിഞ്ഞാലും നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. 128 കെബിപിഎസ് എന്ന കുറഞ്ഞവേഗതയിലാണെന്ന് മാത്രം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button