Latest NewsNewsGulf

പ്രവാസി യുവതി ആത്മഹത്യ ചെയ്തു

ഷാര്‍ജ: പ്രവാസി യുവതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. 2 വയസുള്ള ഇന്ത്യക്കാരിയാണ് മരിച്ചത്. മരണം കൊലപാതകമോ അപകട മരണമോ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഷാര്‍ജയിലെ അല്‍ മജസ് ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വിവരം ലഭിച്ചയുടനെ പോലീസും ഡോക്ടര്‍മാരും സംഭവ സ്ഥലത്തെത്തിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

വീഴ്ചയില്‍ തലയോട്ടി പൊട്ടിയതും ആന്തരീക രക്തസ്രാവം ഉണ്ടായതുമാണ് മരണകാരണമായത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button