Latest NewsTechnology

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാഹൂ

ന്യുയോര്‍ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാഹൂ. 2013ൽ 300 കോടി അക്കൗ ണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി തുറന്ന് സമ്മതിച്ച് യാഹൂ. ഇപ്പോൾ പുറത്തു വിട്ട കണക്കുകളിൽ മുൻപ് വെളിപ്പെടുത്തിയിരുന്നതിന്‍റെ മൂന്നിരട്ടിയാണ് ചോര്‍ന്നിട്ടുള്ളതെന്നു കമ്പനി വ്യക്തമാക്കുന്നു. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​തി​നെ​തി​രേ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട കേസ് പരിഗണിക്കവെയാണ് യാ​ഹൂ ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

41 പേ​രാ​ണ് യു​എ​സ് ഫെ​ഡ​റ​ല്‍, സ്റ്റേ​റ്റ് കോ​ട​തി​കളിൽ യാ​ഹു​വി​നെ​തി​രേ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വലിയ വിവരം ചോർത്തലാണ് നാ​ലു വ​ര്‍​ഷം മുന്‍പ് ഉണ്ടായത് എന്ന് സൈ​ബ​ര്‍ വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു. 2014 സെ​പ്റ്റം​ബ​റി​ൽ 50 കോ​ടി യാ​ഹൂ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് അ​ന്ന് ഹാ​ക്ക​ര്‍​മാ​ര്‍ ചോർത്തിയത്. ഇ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 2013 ഓ​ഗ​സ്റ്റി​ല്‍ ന​ട​ന്ന ഹാ​ക്കിം​ഗി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങളും പുറത്തു വന്നത്. ആ​ളു​ക​ളു​ടെ പേ​രു​ക​ള്‍, ഫോണ്‍നമ്ബറുകള്‍, പാസ്‍വേര്‍ഡുകള്‍ ,ഇ​മെ​യി​ല്‍ വി​വ​ര​ങ്ങ​ള്‍, സു​ര​ക്ഷാ ചോ​ദ്യ​ങ്ങ​ള്‍ എ​ന്നി​വ ഹാ​ക്ക​ര്‍​മാ​ര്‍ ചോ​ര്‍​ത്തി​യ​താ​യി യാ​ഹൂ അന്ന് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button