Latest NewsKeralaNews

ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം

 

കൊച്ചി: നടന്‍ ദിലീപിന്റെ ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം. പരാതി നല്‍കിയ സന്തോഷിന്റെ വീടിനു നേരേയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം. കറുത്ത കാറിലെത്തിയ സംഘം വീടിനു നേരേ ഗുണ്ടെറിഞ്ഞു. പിന്നാലെ വീടിന് നേരേ കല്ലെറിയുകയും ചെയ്തു.

2015ലാണ് സന്തോഷ് പരാതി നല്‍കിയത്

ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ നിര്‍മ്മിച്ചത് കയ്യേറ്റ ഭൂമിയിലാണെന്ന് ചൂണ്ടികാട്ടി 2015ലാണ് സന്തോഷ് പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ വിശദ പരിശോധനകളില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഭൂമി കയ്യേറ്റം വീണ്ടും ചര്‍ച്ചയായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തി.
ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്
നടിയെ അക്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ഇന്നലെയാണ് ജയില്‍ വിമോചിതനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button