Latest NewsNewsGulf

സഹപ്രവര്‍ത്തകനെ കഴുത്ത് വെട്ടിക്കൊന്ന യുവാവിന്റെ ജയില്‍ ശിക്ഷ ഇരട്ടിയാക്കി

യു.എ.ഇ: സഹപ്രവര്‍ത്തകനെ കഴുത്ത് വെട്ടിക്കൊന്ന യുവാവിന്റെ ജയില്‍ ശിക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ പത്ത് വര്‍ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. പാകിസ്താന്‍ സ്വദേശികളായ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള ചെറിയ വഴക്ക് കൊലപാതകത്തില്‍ കലാശിയ്ക്കുകയായിരുന്നു.

പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. കൊല്ലണം എന്ന ലക്ഷ്യത്തോടെയല്ല സഹപ്രവര്‍ത്തകനെ ആക്രമിച്ചതെന്നും പ്രതി കോടതിയില്‍ വ്യക്തമാക്കി. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കോടതി അഞ്ച് വര്‍ഷം തടവും പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ അപ്പീല്‍ പ്രകാരം നാടുകടത്തല്‍ ശിക്ഷ ഒഴിവാക്കുകയും അഞ്ച് വര്‍ഷം തടവ് എന്നത് പത്ത് വര്‍ഷമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button