KeralaLatest NewsNews

യു.ഡി.എഫ് ഹര്‍ത്താല്‍ വീണ്ടും മാറ്റി

തിരുവനന്തപുരം•കേരളത്തിലെ  ഫുട്‌ബോള്‍  പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച്     വിലക്കയറ്റത്തിനും ഇന്ധ വില വര്‍ധനവിനും എതിരെ 13 ന്   യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍      16  ലേക്ക്( തിങ്കളാഴ്ച) മാറ്റിയതായി യു ഡി എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. ഫിഫ –  അണ്ടര്‍ 17  വേള്‍ഡ് കപ്പ്മല്‍സരം കൊച്ചിയില്‍ നടക്കുന്നത് കണക്കിലെടുത്താണ്.  ഹര്‍ത്താല്‍  പന്ത്രണ്ടാം തിയതിയിലേക്ക് മാറ്റാന്‍ തിരുമാനിച്ചത്.  ആദ്യമായാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍ – 17 വേള്‍ഡ് കപ്പ് മല്‍സരം നടക്കുന്നത്. അതിന് ആതിഥ്യമരുളാന്‍ കേരളത്തിന് കഴിയുന്നത് നമുക്കേവര്‍ക്കും അഭിമാനം  പകരുന്ന കാര്യമാണ്.  ആ മല്‍സരം   യാതൊരു  പ്രശ്‌നങ്ങളുമില്ലാത നടക്കമണെന്നാണ്  ഫുട്‌ബോള്‍   പ്രേമികളടക്കം  എല്ലാ  കേരളീയരും ആഹ്രഹിക്കുന്നത്.    അവര്‍ക്കൊപ്പം നില്‍ക്കാനാണ് യു ഡി എഫ് ആഗ്രഹിക്കുന്നത് എന്നത്   കൊണ്ടാണ്   ഹര്‍ത്താല്‍  16 ലേക്ക് മാറ്റിയതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

നേരത്തെ 12 ാം തീയതിയിലേക്ക് മാറ്റിയതായി അറിയിപ്പ് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button