Latest NewsGulf

അബുദാബി റാഫിള്‍ ; കോടിപതിയായി മൂന്നു കുട്ടികളുടെ അമ്മയായ വിവാഹ മോചിത

അബുദാബി ; അബുദാബി റാഫിള്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതിയായി(1 മില്യൻ ദിർഹം) മൂന്നു കുട്ടികളുടെ അമ്മയായ വിവാഹ മോചിത. അബുദാബിയിൽ ഒരു നഴ്സ് ആയി ജോലി ചെയ്യുന്ന വിവാഹ മോചിതയും മൂന്നു കുട്ടികളുടെ അമ്മയുമായ ഫിലിപ്പീനി യുവതി ലിലാനി ക്വിജാനോ ഡെൽ റൊസരിയോക്കാണ് അപ്രതീക്ഷിത ഭാഗ്യം തേടി എത്തിയത്. കഴിഞ്ഞ 14 വർഷമായി യുഎഇ കാപ്പിറ്റലിലാണ് ഇവർ താമസിക്കുന്നത്.

സമ്മാനമായി കിട്ടിയ പണം എന്റെ മക്കൾക്ക് വേണ്ടി ചിലവഴിക്കും. രണ്ട് കുട്ടികൾ ഫിലിപ്പീൻസിൽ  പഠിക്കുന്നു. മൂന്നാമത്തെ ആൾക്ക് ജോലി ലഭിച്ചു. അതിനാൽ ഈ തുക എന്റെ വായ്പ തിരിച്ചടയ്ക്കുന്നതിനും രണ്ടു മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി സഹായമാവുമെന്നും ലിലാനി പറഞ്ഞു. കൂടാതെ ഈ ടിക്കറ്റ് വാങ്ങാൻ എന്റെ സഹപ്രവർത്തകർ പണം തന്നു സഹായിച്ചിട്ടുണ്ട്. അതിനാൽ കുറച്ചു പണം അവർക്ക് പങ്ക് വെക്കണമെന്നും ലിലാനി പറഞ്ഞു.

അബുദാബിയില്‍ 8 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 10 പ്രവാസികള്‍ക്കാണ് ഒരു മില്യണ്‍ ദിര്‍ഹം (1.77 കോടി രൂപ) വീതം സമ്മാനം ലഭിച്ചത്.  ഇന്ത്യക്കാരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബിഗ്‌ 10 മില്യണയര്‍ സീരീസ് 184 ാം നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചത്. 10 വിജയികള്‍ക്ക് ഓരോ മില്യണ്‍ ദിര്‍ഹം വീതം വീട്ടില്‍ കൊണ്ടുപോകാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button