Latest NewsNews

മാരുതി സുസുക്കി നിർമാണ പ്ലാന്റിൽ പുലി

മാരുതി സുസുക്കി എഞ്ചിൻ നിർമാണ പ്ലാന്റിൽ പുലി. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മനേസറിൽ സ്ഥിതി ചെയ്യുന്ന മാരുതി സുസൂക്കിയിടെ എഞ്ചിൻ നിർമാണ പ്ലാന്റിൽ പുലിയെ കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് പുലിയെ ആദ്യം കണ്ടത്.

ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ച്  പോലീസും വനം വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയ്ക്കായുള്ള തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടാൻ ശ്രമിക്കുന്നത്.

പുലിയുടെ ആക്രമണം ഭയന്ന് താൽക്കാലികമായി നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണെന്നും പുലിയെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button