Latest NewsNewsIndia

2018ല്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. 2018 സെപ്തംബറില്‍ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന് വേണ്ട ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍, വിവിപിഎടി എന്നിവയ്ക്കായി 3400 കോടി രൂപയും, 12000 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പുതിയ വോട്ടിങ് മെഷിനുകള്‍ക്കായുള്ള ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞു. 2018 സെപ്തംബറോടെ ഇവയെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൈകളിലേക്ക് എത്തും. 40 ലക്ഷത്തോളം വോട്ടിങ് മെഷിനുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ വേണ്ട നിയമവശങ്ങള്‍ ശരിയാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും തെരഞ്ഞടുപ്പ് കമ്മിഷണര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button