Latest NewsNewsGulf

ഷാർജയിൽ പാകിസ്ഥാൻ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: ഷാർജയിൽ പാകിസ്ഥാൻ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷാർജയിലെ അൽ ടൂർഫാ പ്രദേശത്തെ വീട്ടിലെ ബാൽക്കണിയിലാണ് 21 കാരനായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഷാർജ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവം അറിഞ്ഞ് ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവം നടന്ന സൈറ്റിൽ നിന്നും മൊബൈൽ ഫോൺ, വിരലടയാളങ്ങൾ എന്നിവ ശേഖരിച്ചിരുന്നു. ആക്രമണത്തിന്റെ സൂചനയൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button