KeralaLatest NewsNews

നടിയെ ആക്രമിച്ച സംഭവം : റിമി ടോമി രഹസ്യ മൊഴി നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം മജിസ്ട്രേട്ട് കോടതിയിലാണ് റിമി ടോമി മൊഴി നല്കിയത്. മാധ്യമങ്ങളോട് സംസാരിക്കാൻ അവർ തയ്യാറായില്ല. റിമി നേരത്തേ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. ഇങ്ങനെ നല്‍കുന്ന മൊഴി കേസില്‍ തെളിവായി സ്വീകരിക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button