KeralaLatest NewsNews

പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകനെ വീടുകയറി ആക്രമിച്ചു

കൊല്ലം: പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകനെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി.മയ്യനാട് സ്വദേശി അജേഷിനെ (24)യാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ പോളി ടെക്നിക് അദ്ധ്യാപകന്‍ ചോദ്യം ചെയ്തത്.

ഇതിനുള്ള് പ്രതികാരമായാണ് അദ്ധ്യാപകനെ വീട് കയറി ആക്രമിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റു പ്രതികളെ തിരിച്ചറിയാനായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ ഇവർ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button