Latest NewsKeralaNews

ജനരക്ഷായാത്ര സി.പി.എമ്മിന്റെ സമനിലതെറ്റിച്ചു-വി മുരളീധരൻ

രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മരിച്ച സരോജിനിയമ്മയും രക്തസാക്ഷി പട്ടികയില്‍

കണ്ണൂര്‍•കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയിലെ അഭൂത പൂർവ്വമായ ജനപങ്കാളിത്തം സമനില തെറ്റിച്ചുവെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. കോടിയേരി ബാലകൃഷ്ണൻ പിച്ചുംപേയും പറയുകയാണ്.ബി.ജെ.പിക്ക് മറുപടി എന്ന നിലയിൽ കോടിയേരി നുണപ്രചരണം നടത്തുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. വിറളി പിടിച്ച് സി.പി.എം നേതാക്കള്‍ പ്രസ്താവന നടത്തുന്നത് തന്നെ ജാഥ വിജയിച്ചതു കൊണ്ടാണെന്നും പത്തായക്കുന്നിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നോക്കിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ കോടിയേരി തയ്യാറാകണമായിരുന്നു. ജിഹാദി ഭീകരത എന്നാൽ ലവ് ജിഹാദ് മാത്രമല്ല. ഹിന്ദു-മുസ്ലീം വിവാഹങ്ങളെല്ലാം ലവ് ജിഹാദെന്ന് തെറ്റിദ്ധരിപ്പിക്കാൻ കോടിയേരി ശ്രമിക്കുന്നു. ബി.ജെപി. നേതാവ് ഷാനവാസ് ഹുസൈന്റെ ഭാര്യാ പിതാവെന്ന് കോടിയേരി ഫേസ്ബുക്കിൽ വിശേഷിപ്പിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാൾ വിവാഹമേ കഴിച്ചിട്ടില്ല.അശോക് സിംഗാളിനെപ്പറ്റിയും ഷാനവാസ് ഹുസൈനെപ്പറ്റിയും കോടിയേരിക്ക് അറിവില്ലെന്ന് ഇതോടെ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു,

അസുഖം വന്ന് മരിച്ചവരേയും വണ്ടി തട്ടി മരിച്ചവരേയുമൊക്കെ രക്തസാക്ഷികളാക്കുന്ന രീതി സിപിഎം അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.ഇന്ന് ദേശാഭിമാനിയുടെ മുൻ പേജിൽ വന്ന രക്തസാക്ഷി പട്ടികയിൽ ഉൾപ്പെട്ട കണ്ണൂരിലെ സി സരോജിനിയെ ആരാണ് കൊലപ്പെടുത്തിയതെന്ന് സി.പി.എം വ്യക്തമാക്കണം. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ മരിച്ച സരോജിനി ആരുമായാണ് സംഘട്ടനത്തിലേർപ്പെട്ടതെന്ന് അറിയില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

കണ്ണൂരിലെ സി.വി രവീന്ദ്രൻ വാഹനാപകടത്തിലാണ് മരിച്ചത്. അപകടമരണമെന്ന പൊലീസിന്റെ ആദ്യ റിപ്പോർട്ട് തിരുത്തി കൊലപാതകമെന്ന് രേഖപ്പെടുത്തിയത് സി.പി.എമ്മിന്റെ സമ്മർദ്ദം കൊണ്ടാണ്.ആലപ്പുഴയിലെ മുഹമ്മദ് മുഹസീൻ ആലിശ്ശേരി ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരുമായുണ്ടായ സംഘർഷത്തിലാണ് മരിച്ചത്. തിരുവനന്തപുരത്തെ സുരേഷ് കുമാർ ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി കൊല്ലപ്പെട്ടയാളാണ്. ധനുവെച്ചപുരം ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് കയ്യിലിരുന്ന നാടൻ ബോംബ് പൊട്ടിയാണ്. ഇവരൊക്കെ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീർത്ത് രക്തസാക്ഷികളുടെ എണ്ണം കൂട്ടുന്ന പരിപാടി സിപിഎം അവസാനിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button