KeralaLatest NewsNews

ജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടികളെ പോലീസ് പിടികൂടി

കോട്ടയം: തിരുവഞ്ചൂര്‍ ഗവണ്‍മെന്റ് ജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടികളെ അയര്‍ക്കുന്നം പോലീസ് പിടികൂടി. രാത്രിയോടെ പാലായില്‍ നിന്നുമാണു ഇവരെ പോലീസ് പിടികൂടിയത്. തിരുവഞ്ചൂര്‍ പി ഇ എം എസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ ഇവര്‍ ഉച്ചഭക്ഷണത്തിന്റെ സമയത്താണു മുങ്ങിയത്. ജുവനൈല്‍ ഹോമിലെ അന്തേവാസികളായ നാലു വിദ്യാര്‍ഥികളാണു വ്യാഴാഴ്ച സ്കൂളില്‍ പോയശേഷം തിരികെ ജുവനൈല്‍ ഹോമിലേക്കു തിരിച്ചെത്താതെ മുങ്ങിയത്.

നാലു വിദ്യാര്‍ഥികളെ പാലായില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതായി വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം അഡീഷണല്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണു വിദ്യാര്‍ഥികളെ പിടികൂടിയത്. കുട്ടികള്‍ മുങ്ങിയതായ വിവരം ലഭിച്ചപ്പോള്‍ മുതല്‍ അയര്‍ക്കുന്നം പോലീസ് വിവിധ സ്ഥലങ്ങളിലേക്കു അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പടെ സന്ദേശം കൈമാറിയിരുന്നു. പിടികൂടിയ കുട്ടികളെ തിരികെ ജുവനൈല്‍ ഹോമില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button