Latest NewsNewsInternational

ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനു ഒരുങ്ങുന്നുവെന്ന് റഷ്യ

മോസ്കോ: ഉത്തരകൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനു ഒരുങ്ങുന്നുവെന്ന് റഷ്യ. പ്യോംഗ്യാംഗ് സന്ദര്‍ശനത്തിനുശേഷം റഷ്യന്‍ അന്താരാഷ്ട്രകാര്യ സമിതിയംഗം അന്റണ്‍ മോറോസോവാണ് ഇക്കാര്യം പറഞ്ഞത്.

സമീപഭാവിയില്‍ കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ ഉദ്ദേശിക്കുന്നുവെന്നും പൊതുവേ അവരുടെ മനോഭാവം യുദ്ധക്കളത്തില്‍ ആണെന്നും മോറോസോവ് പറഞ്ഞു.

ഒക്ടോബര്‍ രണ്ടു മുതല്‍ ആറ് വരെ മോറോസോവ ഉള്‍പ്പെടെ രണ്ട് പേരാണ് പ്യോംഗ്യാംഗ് സന്ദര്‍ശിച്ചത്. അമേരിക്കയുടെ പടിഞ്ഞാന്‍ തീരത്തെ ആക്രമക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന കണക്കുകള്‍ അവര്‍ തങ്ങള്‍ക്കു നല്‍കിയെന്നും മോറോസോവ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button