Latest NewsNewsInternational

പ്രധാനമന്ത്രി സ്ഥാനം വരെയെത്താന്‍ സഹായിച്ചത് എന്താണെന്ന് വ്യക്തമാക്കി മോദി

അഹമ്മദാബാദ്: പ്രധാനമന്ത്രി സ്ഥാനം വരെയെത്താന്‍ സഹായിച്ചത് ജന്മനാട് തന്ന ഊര്‍ജമാണെന്ന് നരേന്ദ്രമോദി. ജന്മനാടായ വഡ്‌നഗര്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മോദി. വഡ്‌നഗറില്‍ നിന്നു ലഭിച്ച അനുഗ്രഹം കൂടുതല്‍ ശക്തിയോടെ രാജ്യത്തെ സേവിക്കാന്‍ തന്നെ സഹായിക്കുന്നു.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ജന്മനാട്ടിലെത്തുന്നത്. ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിക്കും പ്രധാനമന്ത്രി വഡ്‌നഗറില്‍ വച്ച് തുടക്കം കുറിച്ചു. 2014ല്‍ ആരംഭിച്ച വാക്‌സിനേഷന്‍ പദ്ധതിയായ മിഷന്‍ ഇന്ദ്രധനുഷിന്റെ തുടര്‍ച്ചയാണിത്. പാവപ്പെട്ടവര്‍ക്ക് ആരോഗ്യമേഖലയില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യ സേവനത്തിനു കൂടുതല്‍ വിദഗ്ധരെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ റോഡ് ഷോയോടെയാണ് മോദിയുടെ വഡ്‌നഗര്‍ സന്ദര്‍ശനം തുടങ്ങിയത്. പിന്നീട് പഠിച്ച സ്‌കൂള്‍ സന്ദര്‍ശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button