KeralaLatest News

വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മുണ്ടക്കയം ; വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. മുണ്ടക്കയം കോരുത്തോടിന് സമീപം മടുക്കയില്‍ സ്കൂട്ടറിന്റെ പിന്നില്‍ ടാറ്റ സുമോ കാർ ഇടിച്ച് പാറത്തോട് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ പി. ഡി.ചന്ദ്രന്‍ (55) പി .ഡി.അനിയന്‍ (52) എന്നിവരാണ് മരിച്ചത്. വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ കാർ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നും കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരാള്‍ സംഭവ സ്ഥലത്തു വച്ചും, മറ്റെയാള്‍ ആശുപത്രിയില്‍ക്കു പോകുന്ന വഴിയിലുമാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button