Latest NewsNewsIndia

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിച്ചതച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ആൾക്കൂട്ടം നൈജീരിയൻ യുവാവിനെ തല്ലിച്ചതച്ചു. മോഷണക്കുറ്റം ആരോപിച്ചാണ് തല്ലിച്ചതച്ചത്. പത്തോളം പേര്‍ ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ചാണു യുവാവിനുനേരെ ക്രൂരമായ വംശീയാക്രണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മർദന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. മാളവ്യനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദൃശ്യങ്ങളിൽ നൈജീരിയന്‍ പൗരനെ പോസ്റ്റില്‍ കെട്ടിയിട്ടു ജനക്കൂട്ടം മര്‍ദിക്കുന്നതു വ്യക്തമാണ്. സംഭവം നടന്നത് സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറിലായിരുന്നു. ഇയാളെ മയക്കുമരുന്നു വില്‍പനയും മോഷണവുമാരോപിച്ചാണ് റോഡരികിലെ പോസ്റ്റിൽ കെട്ടിയിട്ടതെന്നു പൊലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെ ഗോവണിയില്‍നിന്നു വീണാണ് ഇയാൾക്കു പരുക്കേറ്റതെന്നാണു പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button