Latest NewsNewsLife Style

മത്സ്യം ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍

പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മീന്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ നിങ്ങളെ പിടികൂടാം. എന്നാല്‍ ഇവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. മത്സ്യം കഴിക്കുമ്പോള്‍ അത് രാസവസ്തുക്കള്‍ ചേര്‍ന്നതാണോ അല്ലയോ എന്ന് ആദ്യം ഉറപ്പ് വരുത്തണം. മത്സ്യം ചീത്തയാവാതിരിക്കാന്‍ ധാരാളം രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ഇവയാകട്ടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് ശരീരത്തിന് ദോഷകരമായി മാറുന്നു.

ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നത് നാഡീവ്യൂഹത്തിന് ദോഷകരമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇത് വിസര്‍ജനാവയവങ്ങള്‍ക്ക് ദോഷകരമായി മാറുന്നു. ഇത് ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്ത് പോവാതെയാവുന്നതിന് കാരണമാകുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

നല്ല മത്സ്യത്തെ തിരിച്ചറിയാന്‍ എളുപ്പം കഴിയും. കാരണം നല്ല മത്സ്യമാണെങ്കില്‍ കണ്ണുകള്‍ തെളിഞ്ഞതും പുറം ഭാഗത്തെ വഴുവഴുപ്പ് ഇല്ലാത്തതും നല്ല ഉറപ്പുള്ള ശരീരത്തോട് കൂടിയതും ആയിരിക്കും. ചീഞ്ഞ മത്സ്യമാണെങ്കില്‍ അതിന്റെ പുറത്ത് വഴുവഴുപ്പ് കൂടുതലും ചെകിളപ്പൂക്കള്‍ക്ക് മണ്ണിന്റെ നിറവും ആയിരിക്കും. മാത്രമല്ല നല്ല ദുര്‍ഗന്ധവും ഉണ്ടായിരിക്കും.

എപ്പോഴും ചെറിയ മത്സ്യം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ മത്സ്യമാണ് ദോഷമില്ലാത്തത്. വലിയ മത്സ്യം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് കൊളസ്‌ട്രോള്‍ കൂടുതലുള്ളവ ആയിരിക്കും. മാത്രമല്ല ഇവ വറുത്താണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് കൂടുതല്‍ ദോഷ വരുത്തുന്നു.

മത്തിയും അയലയും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ള ഒന്നാണ് മത്തിയും അയലയും എന്നത് തന്നെ കാരണം. മാത്രമല്ല ചെറിയ മത്സ്യങ്ങളിലെ മുള്ളില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button