KeralaLatest NewsNews

30 കിലോ സ്വർണ്ണം ചെക് പോസ്റ്റിൽ പിടികൂടി : ദുബായിൽ നിന്ന് സ്വർണ്ണം ഒഴുകുന്ന വഴി ഇങ്ങനെ

തോല്‍പ്പെട്ടി: വയനാട്ടിലെ തോല്‍പ്പെട്ടി ചെക്പോസ്റ്റില്‍ ബസ് യാത്രക്കാരില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടി. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍ മണ്ണയിലേക്ക് ഉള്ള ബസ്സിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയിലാണ് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ ബംഗളൂരു സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്ടേക്ക് കൊണ്ടു പോവുകയായിരുന്നു സ്വര്‍ണം. സമാനരീതിയില്‍ മുമ്പും  സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റഡിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിന് പത്തുകോടിയില്‍പ്പരം രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബംഗളൂരുവില്‍ വിമാനമാര്‍ഗം എത്തിക്കുന്ന സ്വര്‍ണം ബസ്സുകളില്‍ കാരിയര്‍ മാര്‍ വഴിയോ സ്വകാര്യ വാഹനങ്ങളില്‍ ഒളിപ്പിച്ചോ കടത്തുകയാണ് രീതി.

ബംഗളൂരു വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറുകോടി രൂപയുടെ സ്വര്‍ണം കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ഇതിന് പിന്നില്‍ കേരളത്തിലെ സംഘമാണെന്നും അധികൃതര്‍ക്ക് സൂചന ലഭിച്ചിരുന്നു. ബംഗളൂരുവില്‍ നിന്നും എത്തുന്ന മറ്റ് വാഹനങ്ങളും എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button