Latest NewsNewsInternationalGulf

ദുബായ് കിരീടാവകാശിയുടെ വെല്ലുവിളി ഏറ്റെടുത്ത് അധികൃതര്‍

ദുബായ്: ദുബായ് കിരീടാവകാശിയുടെ വെല്ലുവിളി ഏറ്റെടുത്ത് അധികൃതര്‍ രംഗത്തു വന്നു. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂമിന്റെ ഫിറ്റ്‌നസ് ചലഞ്ചാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ), ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) അധികൃതര്‍ ഏറ്റെടുത്തത്. ഇതിനു ഇരു അതോറിറ്റികളും പൂര്‍ണപിന്തുണ നല്‍കുമെന്നു അധികൃതര്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഈ വെല്ലുവിളി ഏറ്റെടുത്ത വിവരം അറിയിച്ച് ദുബായിലെ ടാമുകളിലും ബസുകളിലും മെട്രോയിലും ആര്‍.ടി.എ പോസ്റ്റര്‍ ഒട്ടിച്ചുണ്ട്. വെല്ലുവിളി ഏറ്റെടുത്ത വിവരം ദീവ മാനേജിങ് ഡയറക്ടര്‍ സയിദ് മുഹമ്മദ് അല്‍ തായര്‍ ദീവയുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ശൈഖ് ഹംദാന്‍ പ്രഖ്യാപിച്ച ഫിറ്റ്‌നസ് ചലഞ്ച് 30 ദിവസം നീണ്ടു നില്‍ക്കും. ഈ 30 ദിവസം 30 മിനിറ്റ് വീതം വ്യായാമം ചെയ്യുന്നതാണ് ചലഞ്ച്. ഇതിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബര്‍ 20ന് ആരംഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button