KeralaLatest NewsNews

സത്യസരണിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഹൈക്കോടതിയില്‍

കൊച്ചി•ലവ് ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രണയത്തിന്റെ മറവില്‍ ഇതുവരെ നടന്നിട്ടുള്ള ആസൂത്രിത മതം മാറ്റങ്ങള്‍ അന്വേഷിക്കണമെന്നും പെണ്‍കുട്ടികളെ മതം മാറ്റാന്‍ അവസരമൊരുക്കുന്ന സത്യസരണി എന്ന സ്ഥാപനത്തിന്റെ ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈനിന്റെ ആവശ്യം. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ശ്രുതി, ശ്വേത എന്നിവരുടെ കേസുകളില്‍ കൃസ്ത്യന്‍ ഹെല്‍പ്പ് ലൈനും കക്ഷി ചേരുകയാണ്. ലവ് ജിഹാദിനിരയായി പിന്നീട് ഹിന്ദുമതത്തിലേക്കു തിരിച്ചുവന്ന ചെര്‍പ്പുളശേരി സ്വദേശി ആതിരയും ഇതേ ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് ആസൂത്രിത മതം മാറ്റം നടക്കുന്നത്. ഇതിനായി വിദേശ ഫണ്ട് ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നുണ്ട്. ഒരു പ്രമുഖ ഇസ്ലാമിക വിഭാഗത്തിന്റെ ചാനലും, പത്രവും, ആഴ്ചപ്പതിപ്പും കേന്ദ്രസര്‍ക്കാര്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട മറ്റൊരു പത്രവും അവരുടെ പ്രസിദ്ധീകരണങ്ങളുമാണ് ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുന്നതെന്നും ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ കണ്‍വീനര്‍ രഞ്ജിത്ത് ഏബ്രഹാം തോമസ് പറഞ്ഞു. അഖിലയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് ഈ ചാനലിന്റെ ആളുകളായിരുന്നു. ആത്മാര്‍ത്ഥ പ്രണയമെന്നു തെറ്റിധരിപ്പിച്ച് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാമെന്നു വാഗ്ദാനം നല്‍കി വീട്ടില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടു പോകുന്നവര്‍ അവരെ സത്യസരണിയില്‍ എത്തിക്കുകയാണ്. സത്യസരണിയില്‍ മതം മാറ്റുന്നതിനായി പല പീഡന മുറകളും നടപ്പാക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടികളെ ഹിപ്നോട്ടിക്ക് അവസ്ഥയില്‍ ആക്കിയതിനുശേഷം മതപാഠങ്ങളും മറ്റുനിര്‍ദേശങ്ങളും നല്‍കുകയാണ് സത്യസരണിയില്‍ ചെയ്യുന്നത്. അതിനാല്‍ ഇവര്‍ക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ സാധിക്കാതെവരുന്നു. ദീപ ചെറിയാന്‍ എന്ന ക്രിസ്ത്യന്‍ വീട്ടമ്മയെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതം മാറ്റിയ ശേഷം ജയിലില്‍ കഴിഞ്ഞിരുന്ന തടിയന്റവിട നസീറിന് സിം കാര്‍ഡ് എത്തിക്കുന്നതിനു നിയോഗിക്കുകയും അവര്‍ പോലീസ് പിടിയില്‍ ആവുകയും ചെയ്ത ഒറ്റ സംഭവം മതി ഇത്തരം കേസുകളിലെ തീവ്രവാദ ബന്ധം മനസ്സിലാക്കാന്‍. മെറിന്‍ എന്ന കുട്ടി മതം മാറി വിവാഹം കഴിച്ചശേഷം ഐസിസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്നു. നാളിതുവരെ മെറിനെക്കുറിച്ച് യാതൊരു വിവരവുമില്ല. സംഘടിത വോട്ടുബാങ്കിനു മുന്നില്‍ ഇടതു വലതു മുന്നണികള്‍ മൌനം പാലിക്കുന്നു. എന്തുകൊണ്ടോ സംഘടിത സഭകളും ഇതിനെതിരേ പ്രതികരിക്കാന്‍ മടി കാണിക്കുകയാണ്. അതിനാലാണ് ഈ വിഷയത്തില്‍ ഇടപെടാന്‍ ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘടനക്ക് വേണ്ടി അഡ്വ. എം. പി അശോക് കുമാര്‍ ഹൈക്കോടതിയില്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button