Jobs & VacanciesLatest News

എന്‍ജിനീയറിങ്/ഡിപ്ലോമക്കാര്‍ക്ക് കേരളത്തില്‍ അവസരം

എന്‍ജിനീയറിങ്/ഡിപ്ലോമക്കാര്‍ക്ക് കേരളത്തില്‍ അവസരം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജ്വേറ്റ്/ടെക്നീഷ്യന്‍ അപ്രന്റിസുകളെ ക്ഷണിക്കുന്നു. പ്രതീക്ഷിക്കുന്ന 800 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ (MHRD) കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയ്നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും സംയുക്തമായിഇന്റർവ്യൂ നടത്തിയായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

എന്‍ജിനീയറിങ്/ടെക്നോളജിയില്‍ B.Tech./BE/പോളിടെക്നിക് ഡിപ്ലോമ നേടി മൂന്ന് വർഷം കഴിയാത്ത ഉദ്യോഗാർത്ഥികൾക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും എസ്.ഡി. സെന്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പന്‍ഡ് ഡിഗ്രിക്കാര്‍ക്ക് 4984 രൂപയും ഡിപ്ലോമക്കാര്‍ക്ക് 3542 രൂപയുമാണ്. ട്രെയ്നിങ്ങിനുശേഷം നൽകുന്ന കേന്ദ്രഗവണ്‍മെന്റ് പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്.

സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്റര്‍വ്യൂതീയതിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്തിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്ലിസ്റ്റുകളുടെയും ഒറിജിനലും മൂന്നു കോപ്പികളും വിശദമായ ബയോഡാറ്റയുടെ മൂന്ന് കോപ്പികളും സഹിതമാണ് തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകേണ്ടത്. ബോഡ് ഓഫ് അപ്രന്റിസ് ട്രെയ്നിങ്ങിന്റെ നാഷണലിൽ രജിസ്റ്റര്‍ ചെയ്തവര്‍ അതിന്റെ പ്രിന്റ് ഔട്ട് കൊണ്ടുവന്നാലും പരിഗണിക്കും.

അപേക്ഷാ ഫോമും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെ വിവരങ്ങൾ എന്നിവ അറിയാൻ സന്ദർശിക്കുക ;എസ്ഡി സെന്റർ

ബോഡ് ഓഫ് അപ്രന്റിസ് ട്രെയ്നിങ്ങിൽ രജിസ്റ്റര്‍ ചെയാനുള്ള വിശദ വിവരങ്ങൾക്കും സന്ദർശിക്കുക ;എംഎച്ച്ആർഡി

ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലം, തീയതി, ബ്രാഞ്ചുകള്‍ എന്നിവക്ക് സന്ദർശിക്കുക ;എസ്ഡി സെന്റർ 2

shortlink

Related Articles

Post Your Comments

Related Articles


Back to top button