KeralaLatest NewsNews

യുവതിക്കെതിരെ അശ്ലീല പ്രചരണം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം: യുവതിക്കെതിരെ അശ്ലീല പ്രചരണം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒട്ടുംപുറം സ്വദേശി റിയാസാണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. കോര്‍മ്മന്‍ കടപ്പുറം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ ഇയാള്‍ പ്രചരണം നടത്തുകയായിരുന്നു. ഇതേ യുവതി നേരത്തെയും ലീഗ് പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരില്‍ എത്തിയ വേളയില്‍ മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്‍കിയത് വളരെ മോശമായ രീതിയിലായിരുന്നുവെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.

വി അബ്ദുറഹ്മാന്‍ എംഎല്‍എയുമായി ചേര്‍ത്തും അശ്ലീല പ്രചാരണം നടത്തി. ചാപ്പപ്പടിയില്‍ വച്ച് പലതവണ ലീഗ് പ്രവര്‍ത്തകര്‍ റാഷിദയുടെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞിട്ടുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button