Latest NewsIndia

ചട്ടം ലംഘിച്ച്‌ വിദേശ രാജ്യങ്ങളിൽ നിന്ന്‌ ആം ആദ്മി കോടികൾ സംഭാവന സ്വീകരിച്ചതായി ഇ ഡി റിപ്പോർട്ട്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന്‌ ആം ആദ്മി പാർട്ടിയുടെയും മറ്റും ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് നൽകി. 155 പേർ 404 തവണയായി 1.02 കോടി രൂപ സംഭാവന നൽകിയെന്നും എന്നാൽ സംഭാവനകൾ 55 പാസ്‌പോർട്ടുകളുമായി മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളുവെന്നുമാണ് റിപ്പോർട്ട്.

2014–-2022 കാലയളവിൽ പണം നൽകിയ പലരുടെയും പാസ്‌പോർട്ട്‌ നമ്പർ, ക്രെഡിറ്റ്‌ കാർഡ്‌ നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സമാനമാണ്‌. കാനഡ, അമേരിക്ക, മിഡിൽ ഈസ്‌റ്റ്‌, ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ രാജ്യങ്ങളിൽ നിന്നാണ്‌ പണമെത്തിയതെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു.

വിദേശവിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും എഎപി ലംഘിച്ചെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു. 2021ൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ച ഇഡി കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്‌ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button