Latest NewsNewsGulf

ശൂറാ കൗണ്‍സിലിന്റെ പുതിയ നിര്‍ദേശങ്ങള്‍ : മലയാളികളടക്കമുള്ള വിദേശിയര്‍ക്ക് ആശങ്ക

 

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശൂറാ കൗണ്‍സില്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇന്ത്യക്കാരടക്കമുള്ള വിദേശിയരെ കൂടുതലായി ബാധിയ്ക്കും. നിതാഖത്ത് മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളെ നാടുകടത്തണമെന്ന ആവശ്യമാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.. കൂടുതല്‍ മേഖലകളില്‍ ഈ വര്‍ഷം സ്വദേശി വത്കരണ ത്തിന് മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കെയാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ പുതിയ നിര്‍ദേശം.

രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന വിദേശികളായ ജീവനക്കാരുടെ സ്‌പോണ്‍സര്‍ ഷിപ്പ് മാറി നല്‍കരുതെന്നും പകരം അവരെ നാടുകടത്തണമെന്നും ശൂറാ കൗണ്‍സില്‍ യോഗത്തിലാണ് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടത്. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിംഗ് മേലുള്ള ചര്‍ച്ചയിലാണ് വിദേശികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഈ ആവശ്യം ഉന്നയിച്ചത്.

 

സ്വദേശിവത്കരണം നടപ്പാക്കുന്ന മേഖലയില്‍ നിന്നും വിദേശ തൊഴിലാളികള്‍ മറ്റു വിഭാഗത്തിലേക്കു മാറുന്നത് സ്വദേശികളുടെ അവസരങ്ങള്‍ കുറക്കുകയാണ്. ചില പ്രത്യേക തൊഴിലുകള്‍ ചില പ്രത്യേക രാജ്യക്കാര്‍ മാത്രമാണ് ചെയ്യുന്നത്. ഇത് പരിശോധിച്ച് ഈ മേഖലയില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കി അവരെ നിയമിക്കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.

അടുത്തിടെ മൊബൈല്‍ ഫോണ്‍ വിപണന മേഖല നൂറു ശതമാനം സ്വദേശി വത്കരിച്ചിരുന്നു. ഈ മേഖലയില്‍ ജോലിചെയ്തിരുന്ന വിദേശികള്‍ക്ക് മറ്റു തൊഴിലുകളിലേക്കു മാറുന്നതിനു അവസരവും നല്‍കിരുന്നു. ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കുന്നതിനു രണ്ട് മാസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ മേഖലകളില്‍ ഈ വര്‍ഷം സ്വദേശി വത്കരണ പദ്ദതിക്കു മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കെയാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ പുതിയ നിര്‍ദേശം. ഇത് വിദേശികളെ സംബന്ധിച്ചടത്തോളം ശുഭ സൂചകമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button