Latest NewsNewsLife Style

സ്ഥിരമായി ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ എല്ലാവരുടെ കയ്യിലും എപ്പോഴും ഒരു ഇയർഫോണുമുണ്ടാകും. സുഹൃത്തുക്കൾക്കൊപ്പമിരുന്ന് പാട്ടു കേൾക്കുമ്പോൾ ഇയർഫോൺ മാറി മാറി ഉപയോഗിക്കുന്നത്‌ നമ്മുടെ ഒരു ശീലവുമാണ്.

എന്നാൽ ഇതിൽ വലിയൊരു അപകടം ഒളിഞ്ഞു കിടപ്പുണ്ട്‌. നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തേയാണ് ഈ ശീലം പ്രതികൂലമായി ബാധിക്കുന്നത്‌. ഓരോരുത്തരുടെയും ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്‌. ഒരാൾ ഉപയോഗിച്ച ഇയർ ഫോൺ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ബഡ്‌ വഴി ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്‌ പകരുന്നു. ഇത്‌ ചെവിയിൽ പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിന്‌ കാരണമാകുന്നു.

ഭാവിയിൽ കേൾവിക്കുറവിനും ഇത്‌ ഇട വരുത്തും. മാത്രമല്ല ഈ ബാക്ടീരിയകൾ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത്‌ചർമ്മത്തിൽ അണുബാധയുണ്ടാക്കാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ട്‌ പാട്ട്‌ കേട്ടോളു. ഇയർഫോണും ഉപയോഗിച്ചോളു. പക്ഷേ മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന്‌ നല്ലത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button