Latest NewsNewsInternational

നാലാം വയസ്സില്‍ പെണ്‍കുഞ്ഞ് ഋതുമതിയായി ; എല്ലാവര്‍ക്കും ഞെട്ടല്‍

 

ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ഋതുമതിയാകുക എന്നാല്‍ സ്ത്രീത്വം അവളിലേയ്ക്ക് കടന്നുകയറിയിരിക്കുന്നു എന്നാണ്. സാധാരണ പെണ്‍കുട്ടികള്‍ ഋതുമതിയാകുന്ന പ്രായം 10 വയസിനും 14 വയസിനും ഇടയിലാണ്. എന്നാല്‍ ഇവിടെ നാല് വയസായപ്പോള്‍ തന്നെ എമിലി ഡോവര്‍ എന്ന കുഞ്ഞ് ഋതുമതിയായിരിക്കുന്നു.

എമിലിയും ജനിക്കുമ്പോള്‍ മറ്റേതൊരു സാധാരണ പെണ്‍കുഞ്ഞിനെയും പോലെ തന്നെയായിരുന്നു. അവളുടെ മുതിര്‍ന്ന സഹോദരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനനസമയത്ത് തീരെ ചെറുതായിരുന്നു താനും. പക്ഷേ,കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെപ്പെട്ടന്നാണ്. പ്രായത്തിനുമപ്പുറത്തേക്ക് അവള്‍ വളര്‍ന്നുതുടങ്ങി.

നാലുമാസം പ്രായമാകുമ്പോഴേയ്ക്കും അവള്‍ക്ക് ഒരുവയസ്സുകാരിയുടെ വളര്‍ച്ചയായിരുന്നു. രണ്ട് വയസ്സായപ്പോഴേക്ക് മാറിടം വളര്‍ന്നുതുടങ്ങി. പിന്നാലെ ശരീരരോമങ്ങളും വളര്‍ന്നു. നാലാം വയസ്സില്‍ ആദ്യമായി ആര്‍ത്തവം ഉണ്ടായി. ഇപ്പോള്‍ അവളുടെ അഞ്ചാം വയസ്സില്‍ ആര്‍ത്തവവിരാമം സംഭവിക്കാന്‍ മരുന്നുകള്‍ കഴിക്കേണ്ട അവസ്ഥയിലാണ് എമിലി.

രണ്ടാം വയസ്സില്‍ സ്തനങ്ങള്‍ വലുതായതോടെയാണ് എമിലി സാധാരണ പെണ്‍കുട്ടിയല്ലെന്ന തിരിച്ചറിവില്‍ മാതാപിതാക്കള്‍ എത്തിയത്. അതുവരെ അവളുടെ അസാധാരണ വളര്‍ച്ച വിഷമിപ്പിച്ചിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു അവരുടെ ധാരണ. സ്തനവളര്‍ച്ചയ്‌ക്കൊപ്പം അസഹ്യമായ ദുര്‍ഗന്ധവും എമിലിയുടെ ശരീരത്തിനുണ്ടായി. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമാണ് ഈ ദുര്‍ഗന്ധമെന്ന് അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചിരുന്നു.

രണ്ട് വര്‍ഷത്തിനു ശേഷമാണ് സ്തനങ്ങള്‍ക്കും വയറ്റിലും വേദനയുണ്ടെന്ന് പറഞ്ഞ് അവള്‍ അമ്മയുടെ അരികില്‍ ഓടിയെത്തിയത്. അപ്പോള്‍ ടാം ഡോവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല തങ്ങളുടെ മകള്‍ ഋതുമതിയാവാന്‍ പോവുകയാണെന്ന്. ടോയ്‌ലെറ്റില്‍ പോവാനും ബുദ്ധിമുട്ടുകളുണ്ടെന്ന് അവള്‍ പറഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ആര്‍ത്തവരക്തസ്രാവമാണ് അവള്‍ക്കെന്ന് മനസ്സിലായതെന്ന് ടാം പറയുന്നു.

പിന്നീട് അവളെ നാപ്കിനുകള്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചു. ഇക്കാലയളവില്‍ അവളില്‍ മുഖക്കുരുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് വല്ലാതെ വര്‍ധിച്ചു.അവള്‍ക്കറിയാം സ്വന്തം പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെയല്ല താനെന്ന്. അവളുടെ ശരീരത്തെക്കുറിച്ച് അവള്‍ വല്ലാതെ ബോധവതിയുമാണെന്ന് ടാം പറയുന്നു.

എമിലിയുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാനാവാതെ വിഷമിക്കുകയാണ് മാതാപിതാക്കള്‍. കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അവള്‍ ഭയപ്പെടുമെന്ന് അവര്‍ വിചാരിക്കുന്നു. അഡിസണ്‍സ് ഡിസീസ് എന്ന രോഗമാണ് എമിലിക്കെന്ന് കഴിഞ്ഞയിടയ്ക്ക് കണ്ടെത്തി. അതുമാത്രമല്ല നേരത്തെയുള്ള പ്രായപൂര്‍ത്തിയാകല്‍,ഓട്ടിസം, അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ എന്നീ രോഗങ്ങളും എമിലിയ്ക്കുണ്ട്.

ആര്‍ത്തവവിരാമം സംഭവിക്കാനുള്ള മരുന്നുകള്‍ നല്കുകയാണ് ഇനിയുള്ള ഏക മാര്‍ഗം. എങ്കിലും അതെത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് ടാം പറയുന്നത്. അടുത്തവര്‍ഷം സ്‌കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ മകളുടെ അവസ്ഥ എന്താകുമെന്ന വിഷമത്തിലാണ് കുടുംബാംഗങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button