Latest NewsKeralaNews

സോളാർ കേസ്; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെവകുപ്പ് തല നടപടി സ്വീകരിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി എറണാകുളം സ്പേഷ്യല്‍ ബ്രാഞ്ച് എസ് ഐ ബിജു ലൂക്കോസിനെ കാസര്‍കോഡ് ക്രൈംബ്രാഞ്ചിലേക്കും മാള സി ഐ ബി റോയിയെ പത്തനംതിട്ട ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ് പി റെജി ജേക്കബിനെ തൃശൂര്‍ പൊലീസ് അക്കാഡമി അസിസ്റ്റന്‍റ് ഡയറക്ടറായും ട്രാഫിക് സൌത്ത് സോണ്‍ എസ് പി ജി അജിത്തിനെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡിലേക്കും മാറ്റി.

സോളാര്‍ കേസിന്‍റെ അന്വേഷണ അംഘത്തലവന്‍ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നേരത്തേ നീക്കി കെ എസ് ആര്‍ ടി സി എം ഡിയായി നിയമിച്ചിരുന്നു. ഇവർക്കെതിരെ തെളിവുകള്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്ത് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button