KeralaLatest NewsNews

ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസ് : ഉത്തരവ് ഇന്ന്

 

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്ന് ഇറങ്ങും. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കും. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമേ ചോദ്യം ചെയ്യലും അറസ്റ്റുംപോലുള്ള കടുത്ത നടപടികളിലേക്കു മുതിരൂ.

ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല. വ്യാഴാഴ്ച അന്വേഷണ സംഘം രൂപീകരിച്ചു ഉത്തരവിറക്കി നടപടികള്‍ വേഗത്തിലാക്കാനാണു പോലീസ് ആലോചിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. എന്നാല്‍ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ സോളാര്‍ കേസുകളുണ്ട്.

വിചാരണയിലേക്കു കടക്കാറായവ വീണ്ടും അന്വേഷിക്കാനും നിര്‍ദേശമുണ്ട്. അതിനാല്‍ ഈ കേസ് ഡയറികള്‍ പരിശോധിച്ചശേഷമാവും എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം തീരുമാനിക്കുക. കേസെടുത്താലുടന്‍ ചോദ്യം ചെയ്യലിലേക്കു കടക്കണം. സരിതയുടെ 2013ലെ കത്താണ് മാനഭംഗക്കേസിന്റെ അടിസ്ഥാനമെന്നതിനാല്‍ ആദ്യംതന്നെ സരിതയുടെ മൊഴി രേഖപ്പെടുത്തണം. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനയാണു സരിത നല്‍കുന്നത്.

പരാതിക്കാരിയുടെ മൊഴിയെടുത്താലുടന്‍ ആരോപണവിധേയരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താം. എന്നാല്‍ സരിത 2013ല്‍ അറസ്റ്റിലായപ്പോള്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ആ റിപ്പോര്‍ട്ടടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഉന്നത ആലോചനയിലൂടെ മാത്രമേ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും കടക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button