KeralaLatest NewsNews

മൊബൈല്‍ ടവറില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു

കാസര്‍കോട്: മൊബൈല്‍ ടവറില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. വിദ്യാഗിരി ബാപ്പുമൂലയിലെ സീതാറാമിന്റെ മകന്‍ മനോജ് ( 16 )ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ഇരയായ മാതാവ് ലീലാവതി വര്‍ഷങ്ങളായി കിടപ്പിലായതില്‍ മനംനൊന്ത് കഴിയുകയായിരുന്നു മനോജ് എന്ന് ബന്ധുക്കള്‍ പറയുന്നു. തലയില്‍ നിന്നും രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന മനോജിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബദിയടുക്ക നവജീവന്‍ സ്കൂളില്‍ പത്താം തരം വരെ പഠിച്ച മനോജ് കഷ്ടപ്പാടുകള്‍ കാരണം തുടര്‍ന്ന് പഠിച്ചില്ല. കൂലപ്പണിക്കാരനായ പിതാവ് സീതാറാമിന്റെ വരുമാനം കൊണ്ടാണ് വീട് പുലരുന്നത്. വീട്ടിലെ കഷ്ടപ്പാടുകള്‍ മനോജ് കൂട്ടുകാരോട് പറഞ്ഞിരുന്നു. തനിക്ക് ജീവിതം മടുത്തുവെന്നും മനോജ് കൂട്ടുകാരോട് പറയാറുണ്ടായിരുന്നു. ഇതിനിടെ ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയ മനോജ് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല.

തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ പറമ്ബിലുള്ള മൊബൈല്‍ ടവറിന് സമീപം മനോജ് വീണു കിടക്കുന്നത് കണ്ടത്. കൈകാലുകള്‍ തളര്‍ന്ന് വര്‍ഷങ്ങളായി ലീലാവതി കിടപ്പിലാണ്. മാതാവിന്റെ ദയനീയാവസ്ഥയും വീട്ടിലെ കഷ്ടപ്പാടും മനോജിനെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: മധുസൂദനന്‍, കസ്തൂരി, മധുര.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button