Latest NewsNewsIndia

വീണ്ടും ജിഷ മോഡൽ കൊലപാതകം; ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു

ബീഹാര്‍: ബലാല്‍സംഗത്തെ എതിര്‍ത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് കമ്പി കയറ്റിക്കൊന്നു. ബിഹാറിലെ പറ്റ്നയിൽ 35 വയസുകാരിയാണ് ക്രൂരമായി കൊലപ്പെട്ടത്. ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് 22കാരനായ ദീരജ് കുമാര്‍ എന്ന യുവാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബലാല്‍ സംഗം ചെറുത്തപ്പോള്‍ യുവതിയെ തലക്കടിച്ചു വീ‍ഴ്ത്തിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് കമ്പി കുത്തികയറ്റുകയായിരുന്നു.

യുവതി ബോധരഹിതയായതിനെത്തുടര്‍ന്ന് ദീരജ് കുമാര്‍ സ്ഥലം വിട്ടു. മണിക്കൂറുകള്‍ ക‍ഴിഞ്ഞ് വീട്ടുകാരെത്തിയാണ് രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ദീരജ്‌ കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button