KeralaLatest NewsNews

ജ്യൂവലറിക്ക് മുന്നിൽ യുവതിയുടെ സത്യാഗ്രഹം : കാരണം അമ്പരപ്പിക്കുന്നത്

ഓയൂര്‍ (കൊല്ലം): ഓയൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കുമുന്നിൽ മുൻ ജീവനക്കാരിയുടെ സത്യാഗ്രഹം. ഇവരെ പോലീസ് കസ്റ്റയിലെടുത്തു.കോട്ടയം കുമരകം സ്വദേശിനിയായ യുവതിയാണ് താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും ആരോപിച്ച് സത്യാഗ്രഹം ഇരുന്നത്. ജൂവലറി ഉടമ ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം. കഴിഞ്ഞ ജനുവരിയിലാണു ഓയൂര്‍ ജങ്ഷനിലെ ജൂവലറിയില്‍ യുവതിജോലിയിൽ പ്രവേശിച്ചത്.

തുടർന്ന് സ്ത്രീ തൊഴിലാളികൾക്കായുള്ള മുകളിലത്തെ താമസ സ്ഥലത്തു വെച്ചാണ് കടയുടമ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. തന്നെ കടയുടമ പീഡിപ്പിച്ചതായി യുവതി മുൻപേ എഴുകോൺ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് യുവതിയെ കടയുടമ എഴുകോണിലുള്ള അയാളുടെ കുടുംബ വീട്ടിലേക്ക് മാറ്റുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തതായി യുവതി പോലീസ് ഹെല്പ് ലൈനിൽ അറിയിക്കുകയും യുവതിയെ പോലീസ് എത്തി രക്ഷിക്കുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ദില്‍ഷാദ്, ഇയാളുടെ സുഹൃത്ത് കൊട്ടാരക്കര ബാറിലെ അഭിഭാഷക വെളിയം സ്വദേശിനി െഷെലജ ശ്രീകുമാര്‍, ദില്‍ഷാദിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി എഴുകോണ്‍ പോലീസ് കേസ് രെജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. മഹിളാമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടർന്നാണ് കടക്കു മുന്നിൽ സത്യാഗ്രഹം ഇരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button