Latest NewsNewsGulf

സൗദിയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ട് മരണം

ഹരിപ്പാട്: സൗദിയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ട് മരണം. സൗദി അറേബ്യയിലെ അബ്ഭയിലാണ് അപകടം നടന്നത്. മരിച്ചത് കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസും ബംഗാള്‍ സ്വദേശിയായ യുവാവുമാണ്.

അപകടം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു നടന്നത്. ഇരുവരും പെപ്സി കമ്പനിയിൽ ജീനക്കാരായിരുന്നു. ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത് ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ്.

നാല് വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുകയായിരുന്നു നിയാസ്. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തി മടങ്ങിയതാണ്. ഡിസംബറില്‍ അവധിക്ക് വരാനുളള ഒരുക്കത്തിലായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close