Latest NewsCinemaMovie SongsEntertainment

‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു’; മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി ഇപ്പോള്‍ മലയാള സിനിമയില്‍ മികച്ച നിര്‍മ്മാതാവായി തിളങ്ങുന്ന ആന്റണി പെരുമ്പാവൂരിനോട് ‘ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നുവെന്നു മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കേന്ദ്രീകരിച്ച് അമൃത ടിവിയില്‍ വരുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു ആന്റണി പെരുമ്പാവൂര്‍.

ഡ്രൈവറായി മോഹന്‍ലാലിനോടൊപ്പം ജോലിക്ക് കയറിയത് തൊട്ട് പിന്നീട് നിര്‍മ്മാതാവായി മാറിയത് വരെയുള അനുഭവങ്ങള്‍ ആന്റണി പരിപാടിയില്‍ പങ്കുവച്ചു. ഈ പരിപാടിയില്‍ പങ്കെടുത്ത ആന്റണിക്ക് ഉപഹാരം നല്‍കുമ്പോഴായിരുന്നു മോഹന്‍ലാലിന്റെ ഈ വാക്കുകള്‍. ഇത് ഉപഹാരമായി കാണരുതെന്നും ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പ്പിക്കുന്നു എന്ന് കണ്ടാല്‍ മതിയെന്നും ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button