Latest NewsInternational

ഓടുന്ന കാറിൽ ടോപ്ലെസ്സായി അഭ്യാസ പ്രകടനം നടത്തിയ യുവതിക്ക് സംഭവിച്ചത്

ഓടുന്ന കാറിൽ ടോപ് ലെസ്സായി അഭ്യാസ പ്രകടനം നടത്തിയ യുവതിക്ക് ദാരുണാന്ത്യം. മോസ്കോയില്‍ നിന്നുള്ള നതാലിയാ ബോറിസോവ്നാ എന്ന 35 കാരി യാണ് വിന്‍ഡോ ഗ്ളാസ്സിനിടയിലൂടെ ടോപ്ലെസ്സായി അഭ്യാസ പ്രകടനം നടത്തവെ തല വഴിയരികിലെ പോസ്റ്റിലിടിച്ച് മരിച്ചത്. ഡൊമിനിക് റിപ്പബ്ളിക്കില്‍ അവധി ചെലവഴിക്കുന്നതിനിടെ യുവതിക്കുണ്ടായ ദുരന്തത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

പുന്റാകാനാ ഹൈവേയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. സഞ്ചരിച്ച കാറിൽ നഗ്നമായ മാറിടം പൂര്‍ണ്ണമായും കാണിച്ച്‌ യുവതി ജനാലവഴി നുഴഞ്ഞ് എഴുന്നേറ്റ് പുറത്തേക്ക് നീങ്ങവേ തല വഴിയരികിലെ പോസ്റ്റില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ യുവതിയെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button