Latest NewsNewsIndia

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ല്‍​നി​ന്നും ഉ​ണ്ടാ​വ​രു​താ​ത്ത കാ​ര്യ​മാ​ണ് രാ​ഹു​ൽ ഗാന്ധിയിൽ നിന്നും ഉണ്ടായതെന്ന് സുഷമ സ്വരാജ്

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്കെതിരെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ആ​ര്‍​എ​സ്‌എ​സ് ശാ​ഖ​ക​ളി​ല്‍ നി​ക്ക​റി​ട്ട വ​നി​ത​ക​ളെ കാ​ണാ​ന്‍ ക​ഴി​യു​മോ​യെ​ന്നു രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ആ വിമർശനം വി​ല​കു​റ​ഞ്ഞ​താ​ണെ​ന്നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ല്‍​നി​ന്നും ഉ​ണ്ടാ​വ​രു​താ​ത്ത കാ​ര്യ​മാ​ണ് രാ​ഹു​ലി​ന്‍റെ നാ​വി​ല്‍​നി​ന്നും വീ​ണ​തെ​ന്നും സുഷമ സ്വരാജ് പ​റ​ഞ്ഞു.

ആ​ര്‍​എ​സ്‌എ​സ് ശാ​ഖ​ക​ളി​ല്‍ നി​ക്ക​റി​ട്ട വ​നി​ത​ക​ളെ കാ​ണാ​ന്‍ സാ​ധി​ക്കാ​ത്തതെന്താണെ​ന്ന് രാ​ഹു​ല്‍ ചോ​ദി​ക്കു​ന്നു. താ​ന്‍ തീ​ര്‍​ച്ച​യാ​യും ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ല്‍​കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ള്‍ മോ​ശ​മാ​യി​രു​ന്നുവെന്നും ഈ ​ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ഉ​ത്ത​രം അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ് താ​ന്‍ ക​രു​തു​ന്നതെ​ന്നും സുഷമ സ്വരാജ് പ​റ​ഞ്ഞു.

ബി​ജെ​പി സ്ത്രീ​വി​രു​ദ്ധ പാ​ര്‍​ട്ടി​യാ​ണെ​ന്ന ആ​രോ​പ​ണ​വും സു​ഷ​മ ത​ള്ളി. ബി​ജെ​പി രാ​ജ്യ​ത്തി​ന് നാ​ല് വ​നി​താ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും നാ​ല് ഗ​വ​ര്‍​ണ​ര്‍​മാ​രെ​യും സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ലെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ‍​യി​ല്‍ ആ​റ് വ​നി​താ മ​ന്ത്രി​മാ​രാ​ണു​ള്ള​തെ​ന്നും സു​ഷ​മ ചൂ​ണ്ടി​ക്കാ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button