KeralaLatest NewsNewsGulf

തൊഴിൽമന്ത്രി രാമകൃഷ്ണൻ ഷെയ്ഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

അബുദാബി•തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ യു.എ.ഇ. സാംസ്‌കാരിക െവെജ്‌നാനിക വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഷെയ്ഖ് നഹ്യാന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

തൊഴില്‍ മേഖലയില്‍ നൈപുണ്യത്തിന്റെ ആവശ്യകതയെപ്പറ്റിയും മറ്റും ഇരുവരും ചര്‍ച്ച ചെയ്തു. യു.എ.ഇ.യുടെ വികസനത്തില്‍ കേരളത്തില്‍ നിന്നുമുള്ള തൊഴിലാളികളുടെ പങ്കിനെ ഷെയ്ഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറന്മുള കണ്ണാടി ഷെയ്ഖ് നഹ്യാന് മന്ത്രിരാമകൃഷ്ണന്‍ സമാനിച്ചു.

അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, തൊഴില്‍പരിശീലനകേന്ദ്രം എം.ഡി. ശ്രീറാം വെങ്കട്ടരാമന്‍, വ്യവസായി എം.എ.യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.

അബുദാബിയില്‍ നടക്കുന്ന ലോക സ്‌കില്‍ സ്സമ്മിറ്റില്‍ പങ്കെടുക്കാനാണ് മന്ത്രിതലസംഘം അബുദാബിയിലെത്തിയത്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന സ്‌കില്‍ സമ്മിറ്റിലെ ഇന്ത്യന്‍ പവിലിയനും വിവിധസ്റ്റാളുകളു ംമന്ത്രി സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button