Latest NewsNewsIndia

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍

ന്യുഡല്‍ഹി: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷി(26) ആണ് ദാരൂണമായി കൊല്ലപ്പെട്ടത്. ജോഷിയുടെ സുഹൃത്തായ ബാദല്‍ മാണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്നാണ് മൃതദേഹം മുറിച്ച്‌ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബില്‍ ആണ് സംഭവം. വിപിന്‍ ജോഷിയെ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ഒപ്പം വീട്ടുകാര്‍ തന്നെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് വിപിനെ അന്വേഷിച്ച്‌ കുടുംബം ഉറ്റ സുഹൃത്തായ ബാദലിന്റെ വീട്ടില്‍ എത്തിയത്. വീട് അദ്ദച്ചിട്ട നിലയിലായിരുന്നു. വീടിനുള്ളിൽ നിന്ന് അസഹനീയമായ ദുർഗന്ധം വന്നതോടെ വീട്ടുകാർക്ക് സംശയം തോന്നുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി വാതില്‍ കുത്തിപ്പൊളിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ബാദലിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button