Latest NewsNewsInternational

300ലേറെ അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍

അങ്കാറ: തുര്‍ക്കിയിലേക്കത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാന്‍, പാക്കിസ്ഥാന്‍, സിറിയ, ഇറാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പിടിയിലായത്. പിടിയിലായവരില്‍ 25 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്‍റെ വടക്ക്-കിഴക്ക് മേഖലകളില്‍ നിന്നാണ് കുടിയേറ്റക്കാരെ പിടികൂടിയത്. അമസായ പ്രവിശ്യയില്‍ നിന്ന് മാത്രം 206 പേരെ പോലീസ് പിടികൂടിയപ്പോള്‍ മറ്റിടങ്ങളിൽ നിന്നാണ് ബാക്കിയുള്ളവരെ പിടികൂടിയത്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇവരുടെ പേര് പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button