Kallanum Bhagavathiyum
Latest NewsNewsInternational

ഓടയിലൂടെ ഒഴുകിയെത്തിയത് കിലോ കണക്കിന് സ്വര്‍ണവും വെളളിയും

സ്വിസര്‍ലണ്ടില്‍ ഓടയിലെ മാലിന്യങ്ങള്‍ക്കൊപ്പം ഒഴുകി വരുന്നത് കിലോ കണക്കിന് സ്വര്‍ണവും വെളളിയും.  കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 43 കിലോ സ്വര്‍ണവു 3000 കിലോ വെളളിയുമാണ് ഒഴുകിയെത്തിയത്. അതായത് കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയുമാണ് ഒരോ വര്‍ഷവും സ്വിറ്റ്‌സര്‍ലന്‍ഡ് ഒഴുക്കി കളയുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇങ്ങനെ സ്വര്‍ണവും വെള്ളിയും മാലിന്യ ശുദ്ധീകരണ ശാലകളിലേക്കുളള ഓടവഴിയാണ് ഒഴുകിയെത്തുന്നത്.  ഈ സ്വര്‍ണത്തരികള്‍ ഒഴുകിയെത്തുന്ന മാലിന്യത്തില്‍ നിന്ന് ജലശുദ്ധീകരണശാലകളില്‍ വേര്‍തിരിച്ചെടുക്കുന്നതാണ്.

ഒരോ സ്വര്‍ണത്തരിക്കും മൈക്രോ ഗ്രാം, നാനോ ഗ്രാം തൂക്കമേ ഉണ്ടാകൂ. എന്നാല്‍ ലക്ഷക്കണക്കിന് ഡോളറിന്റെ സ്വര്‍ണവും വെള്ളിയുമാണ് വേര്‍തിരിച്ചെടുക്കുന്നത്. ഇതിനായി ജലശുദ്ധീകരണശാലകളില്‍ വിപുലമായ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button