Latest NewsNewsIndia

കശ്മീർ താമസിയാതെ ശാന്തമാകും: തീവ്രവാദികൾ പരാജയ ഭീതിയിൽ

ശ്രീ​​​​ന​​​​ഗ​​​​ര്‍: ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കാശ്മീരിൽ ഭീകരവാദികൾ പരാജയ ഭീതിയിലായതിനാൽ അവർ രക്ഷപെടാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്, ഇത് ഭീകരവാദത്തിന്‍റെ അവസാന ഘട്ടമാണ് അദ്ദേഹം പറഞ്ഞു.കൂടാതെ പോലീസിനെയും സുരക്ഷാ സേനയെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സ് സേനയ്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഈയവസരത്തില്‍ വളരെയേറെ അഭിനന്ദിക്കപ്പെടേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ദ​​​​ക്ഷി​​​​ണ കശ്മീ​​​​രി​​​​ലെ പു​​​​ല്‍​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​ലെ ഗണ്ടെര്‍ബലില്‍ നടന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ല്‍ ല​​​​ഷ്ക​​​​ര്‍ ഇ ​​തോ​​​​യ്ബ ക​​​​മാ​​​​ന്‍​​​​ഡ​​​​ര്‍ അ​​​​ട​​​​ക്കം ര​​​​ണ്ടു കൊ​​​​ടും ​​ഭീ​​​​ക​​​​ര​​​​രെ സൈ​​​​ന്യം വ​​​​ധി​​​​ച്ചത്തിനു പിന്നാലെയാണ് മന്തിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button