KeralaLatest NewsNews

ജൂവലറിയുടെ മേല്‍ക്കൂര തകര്‍ത്ത് മോഷണശ്രമം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരമദ്ധ്യത്തില്‍ ജൂവല്ലറിയുടെ മേല്‍ക്കൂര തകര്‍ത്ത് മോഷണശ്രമം. നഗരത്തില്‍ എന്‍ജിനീയറിംഗ് കോളേജ് ജംഗ്ഷനു സമീപമുള്ള, കീഴ്ച്ചേരിമേല്‍ പുളിമൂട്ടില്‍ ഹൗസില്‍ പി പ്രതിപാലിന്റെ ഉടമസ്ഥതയിലുള്ള പുളിമൂട്ടില്‍ ജൂവലറിയിലാണ് ശനിയാഴ്ച്ച രാത്രി മോഷണശ്രമം നടന്നത്. ജൂവല്ലറിക്കുള്ളിലെ മുറിയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം ,ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ മുറിച്ചു കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നു കരുതുന്നു.

ജൂവല്ലറിയുടെ പുറകുവശത്തുള്ള മുറിയുടെ ഭിത്തി തകര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആസ്ബറ്റോസ് പാകിയ മേല്‍ക്കൂര തകര്‍ത്ത് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ജൂവല്ലറിക്കുള്ളിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ സംവിധാനം കേടുവരുത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ഭിത്തിയും മേല്‍ക്കൂരയും തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും മറ്റു പകരണങ്ങളും ജൂവല്ലറിക്കുള്ളില്‍ നിന്നും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button